ട്വന്റി 20; ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും

single-img
18 September 2019

ദക്ഷിണാഫ്രിക്കക്ക് എതിരായ ട്വന്റി 20 പരമ്പര ലക്ഷ്യമിട്ടു ഇന്ത്യ ഇന്നിറങ്ങുന്നു. ധരംശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. വൈകിട്ട് ഏഴിനാണ് മത്സരം . ബാറ്റ്സ്മാന്മാരെ തുണയ്ക്കുന്ന പിച്ചാണ് ഒരുക്കിയതെന്ന് ക്യുറേറ്റര്‍ പറഞ്ഞു.

അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് പുതിയ ടീമിനെ വാര്‍ത്തെടുക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനു മുന്നില്‍ സെമിഫൈനലില്‍ കാലിടറിയ ഇന്ത്യ പിന്നാലെ നടന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ സമ്പൂര്‍ണ ജയം പിടിച്ചാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കാനൊരുങ്ങുന്നത്.

വിന്‍ഡീസില്‍ വിക്കറ്റിന് പിന്നില്‍ എല്ലാ മത്സരങ്ങളിലും പന്തിനായിരുന്നു ഇന്ത്യ അവസരം നല്‍കിയത്. കോഹ്ലി നയിക്കുന്ന ബാറ്റിങ് നിരയില്‍ ശ്രേയസ് അയ്യറും മനീഷ് പാണ്ഡെയും മധ്യനിരയിലുണ്ടാകും. ജസ്പ്രീത് ബുമ്രയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും അഭാവത്തില്‍ വിന്‍ഡീസില്‍ തിളങ്ങിയ നവ്ദീപ് സെയ്നിയാണ് പേസിങ് നിര നയിക്കുന്നത്.