ഒരു ഭാഷ ആരെയും അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് രജനികാന്ത്

single-img
18 September 2019

ചെന്നൈ: ഒരു ഭാഷ ആരെയും അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. ദക്ഷിണേന്ത്യക്കും ഉത്തരേന്ത്യക്കും പൊതുവായ ഒരു ഭാഷയെ അംഗീകരിക്കാനാവില്ലെന്നും രജനീകാന്ത് വ്യക്തമാക്കി.

രാജ്യത്തിന്റെ വികസനത്തിന് ഏകീകൃത ഭാഷ നല്ലതാണ്. പക്ഷേ ഇന്ത്യ പോലുള്ള വൈവിധ്യപൂര്‍ണ്ണമായ രാജ്യത്ത് അത്തരത്തില്‍ ഏകീകൃതമായ ഭാഷയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദി ദിനാചരണ ദിവസം ഒരു രാജ്യം ഒരു ഭാഷ മുദ്രവാക്യവുമായി അമിത് ഷാ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് രജനികാന്തിന്റെ മറുപടി. ഒരു ഭാഷ വേണമെന്നും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സത്വമായി അത് മാറണമെന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.