ദേശീയ നേതാക്കളെ ജമ്മു കശ്മീരില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം; രാഹുല്‍ ഗാന്ധി

single-img
18 September 2019

ഡല്‍ഹി: ജമ്മു കശ്മീരില്‍ നിന്ന് ദേശീയ നേതാക്കളെ ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് രാഹുല്‍ ഗാന്ധി. ”ഫറൂഖ് അബ്ദുള്ളയെപ്പോലുള്ള നേതാക്കളെ കശ്മീരില്‍ നിന്ന് ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ ഉണ്ടാകുന്ന രാഷ്ട്രീയശൂന്യത ഭീകരന്‍മാര്‍ മുതലെടുക്കും. ശേഷം ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയ ആയുധമായി കശ്മീര്‍ ഉപയോഗിക്കപ്പെടും .” രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു