മുത്തൂറ്റ് സമരം; മാനേജ്മെന്‍റ് ചര്‍ച്ചയുമായി സഹകരിക്കുന്നില്ലെന്ന് തൊഴില്‍മന്ത്രി

single-img
18 September 2019

ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാർ നടത്തുന്ന സമരം സംബന്ധിച്ച് സംസ്ഥാന തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും ധാരണയായില്ല. ചർച്ചയ്ക്ക് മുത്തൂറ്റ് മാനേജ്മെന്‍റ് സഹകരിക്കുന്നില്ലെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി. എന്നാൽ ഇനിയും പ്രശ്നപരിഹാരത്തിനായി ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

സ്ഥാപനത്തിലെ വിവിധ ബ്രാഞ്ചുകളിൽ ജീവനക്കാർ സമരം തുടങ്ങിയിട്ട് ഇന്ന് 30 ദിവസമായി. ഇതുമായി ബന്ധപ്പെട്ട മൂന്നാമത്തെ ചര്‍ച്ചയാണ് ഇന്ന് തീരുമാനമാകാതെ പിരിഞ്ഞത്. മുൻ നിശ്ചയ പ്രകാരം മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോൺ ചര്‍ച്ചയ്ക്കെത്തിയെങ്കിലും മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം തൊഴിലാളിനേതാക്കളുമായി ചര്‍ച്ച നടത്താതെ മടങ്ങിപ്പോയി.

ധനകാര്യ മേഖലയിൽ ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച സർക്കാർ ഉത്തരവ് കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. എന്നാൽ ഒരു താൽക്കാലിക വർദ്ധനയെന്ന ആവശ്യം ഉന്നയിച്ചെങ്കിലും മാനേജ്മെന്‍റ് അംഗീകരിച്ചില്ല.മുത്തൂറ്റിലെ തൊഴിലാളി ക്ഷേമത്തിന് വേണ്ടി മുന്നോട്ടുവച്ച നിർദ്ദേശം അംഗീകരിക്കാന്‍ മുത്തൂറ്റ് മാനേജ്മെന്റ് തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.