മലപ്പുറത്ത് യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ മൂന്നു പ്രതികളെ റിമാന്റ് ചെയ്തു

single-img
18 September 2019

മലപ്പുറം: മലപ്പുറത്ത് യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെ റിമാന്റ് ചെയ്തു. ഓമാനൂരിലായിരുന്നു യുവാക്കള്‍ക്ക് നേരെ ആക്രമണം നടന്നത്.
വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന വ്യാജ ആരോപണവുമായാണ് യുവാക്കളെ ആക്രമിച്ചത്.

അക്രമത്തില്‍ നേരിട്ടു പങ്കെടുത്ത മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ഓമനൂര്‍ സ്വദേശികളായ ഫൈസല്‍, മുത്തസ് ഖാന്‍, ദുല്‍ഫിക്കറലി എന്നിവരെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അറസ്‌ററ് നടക്കാന്‍ സാധ്യതയുണ്ട്.

വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്ത്, കൊണ്ടോട്ടി സ്വദേശി സഫറുള്ള എന്നിവരെയാണ് നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാ

ര്‍ യാത്രക്കാരായ രണ്ട് പേര്‍ തന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന് വിദ്യാര്‍ത്ഥി നാട്ടുകാരോട് പരാതിപ്പെട്ടതാണ് സംഭവത്തിന്റെ തുടക്കം. ഇതോടെ കാര്‍ തടഞ്ഞു വച്ച് യുവാക്കളെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അന്വേഷണത്തില്‍ വിദ്യാര്‍ത്ഥി പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടു.