രാജ്യത്ത് ഇ- സിഗരറ്റ് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

single-img
18 September 2019

ഇന്ത്യയില്‍ ഇ സിഗരറ്റുകൾ നിരോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്ര മന്ത്രിസഭയുടെ ഇന്ന് ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. രാജ്യത്തെ സ്കൂൾ വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കം വ്യാപകമായി ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇ സിഗരറ്റുകൾ നിരോധിക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.

സമൂഹത്തില്‍ വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഇ സിഗരറ്റ് ഉണ്ടാക്കുന്ന്. അതിനാല്‍ നിരോധനത്തിന് പ്രത്യേക ഓഡിനൻസ് കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. നിയമം നിര്‍മ്മിക്കുന്നതിനായി മന്ത്രിതല ഉപസമിതിയേയും ചുമതലപ്പെടുത്തി.