എറണാകുളത്ത് 20 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

single-img
18 September 2019

എറണാകുളം ജില്ലയില്‍ ഈ മാസം 20 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഇന്ന് ബസുടമകളും തൊഴിലാളി പ്രതിനിധികളുമായി ജില്ലാ കളക്ടര്‍ എസ് സുഹാസ് നടത്തിയ ചര്‍ച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനം എടുത്തത്. നഗരത്തിലെ വൈറ്റിലയില്‍ ബസുകളുടെ ഗതാഗത ക്രമീകരണത്തിലും സ്വകാര്യ ബസുകളുടെ സമയത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നതിലും പ്രതിഷേധിച്ചാണ് ബസുടമകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.

അതേപോലെതന്നെ സര്‍വീസ് റോഡിലെ തടസം നീക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അനുമതി ഇല്ലെങ്കിലും അണ്ടര്‍പാസിലൂടെ ബസുകള്‍ കടത്തിവിടുന്നതിന്റെ ആവശ്യകത ഡിസിപിയുമായും കളക്ടര്‍ ചര്‍ച്ച ചെയ്തു. വരുന്ന ഒരാഴ്ചയ്ക്കകം ആ റോഡ് ഗതാഗതയോഗ്യമാക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ അധികൃതരോടും പൊതുമരാമത്ത് വകുപ്പിനോടും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.