Latest News, World

അഫ്ഗാനിസ്ഥാനില്‍ രണ്ടിടത്ത് സ്‌ഫോടനം; 48 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ രണ്ടിടങ്ങളിലായി നടന്ന സ്‌ഫോടനത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സ്‌ഫോടനങ്ങള്‍ നടന്നത്.

പ്രസിഡന്റ് അഷ്‌റഫ് ഗനി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലി നടന്ന പ്രദേശത്തിനടുത്തായിരുന്നു ആദ്യ സ്‌ഫോടനം. മോട്ടോര്‍ സൈക്കിളിലെത്തിയ ചാവേറാണ് സ്‌റോടനം നടത്തിയത്. 26
പേര്‍ കൊല്ലപ്പെട്ടു. കാബൂളിലെ യുഎസ് എംബസിക്ക് സമീപമായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. കാര്‍ബോംബ് സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു.

ഈ മാസം 28 നാണ് അഫ്ഗാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിനെം തടസ്സപ്പെടുത്തനാണ് ഭീകരാക്രമണം നടന്നത്. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.