പോലീസ് ഉദ്യോഗസ്ഥയായി മര്‍ദാനി രണ്ടാം ഭാഗത്തില്‍ റാണി മുഖര്‍ജി

single-img
17 September 2019

ബോളിവുഡ് നായിക റാണി മുഖര്‍ജിയുടെ ഏറ്റവും പുതിയ ചിത്രമാണ് മര്‍ദാനി 2 .പൊലീസ് ഉദ്യോഗസ്ഥയായ ശിവാനി ശിവജി റോയി എന്ന കഥാപാത്രത്തെയാണ് റാണി സിനിമയില്‍ അവതരിപ്പിക്കുന്നത്.

മര്‍ദാനിയുടെ ആദ്യ ഭാഗത്തിന്റെ തിരക്കഥ ഒരുക്കിയ ഗോപി പുത്രന്‍ ആണ് രണ്ടാം ഭാഗം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിനിമകമ്പനിയായ യഷ് രാജ് ഫിലിംസ് മര്‍ദാനി 2 ഡിസംബര്‍ 13 തിയറ്ററുകളില്‍ എത്തുമെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു.

റാണി മുഖര്‍ജിയുടെ വിവാഹ ശേഷം റിലീസായ ‘മര്‍ദാനി’ വേറിട്ട അവതരണവും റാണിയുടെ മാസ് പ്രകടനവുമൊക്കെ ചേര്‍ന്നപ്പോള്‍ വന്‍ വിജയമായിരുന്നു.