വിഘ്‌നേശിനൊപ്പം മുഖം മറച്ച് നില്‍ക്കുന്ന നയന്‍താര; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

single-img
17 September 2019

വിഘ്‌നേശ് ശിവന്റെ ആദ്യ നിര്‍മ്മാണ സംരഭമാണ് നെട്രികണ്‍. നയന്‍ താരയാണ് ചിത്രത്തില്‍ നായികയാകുന്നത്. കാഴ്ചയില്ലാത്ത കഥാപാത്രമായാണ് നയന്‍സ് എത്തുന്നത്.

സിനിമയുടെ ചിത്രീകരണം തുടങ്ങുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെട്ടു .ഒപ്പം നയന്‍ താരയുമായി നില്‍ക്കുന്ന ചിത്രവും ഷെയര്‍ ചെയ്തു.

ഈ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിഘ്‌നേശിനൊപ്പം മുഖം മറച്ചാണ് നയന്‍സ് ചിത്രത്തിന് പോസ് ചെയ്തത്. സിനിമയിലെ തന്റെ ലുക്ക് ഇപ്പോള്‍ ആരാധകര്‍ കാണേണ്ടെന്ന് കരുതിയാണ് നയന്‍സ് മുഖം മറച്ചതെന്നാണ് വിഘ്നേശ് നല്‍കിയ വിശദീകരണം.