മോദിയുടെ ജന്മദിനത്തില്‍ 1.25 കിലോയുടെ സ്വര്‍ണ കിരീടം ഹനുമാന്‍ ക്ഷേത്രത്തിന് സമര്‍പ്പിച്ച്‌ ഭക്തന്‍

single-img
17 September 2019

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനത്തില്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് വാരാണസി സ്വദേശി. സങ്കത് മോചന്‍ ഹനുമാന്‍ ക്ഷേത്രത്തിലേക്കാണ് അരവിന്ദ് സിങ് 1.25 കിലോഗ്രാമിന്റെ സ്വര്‍ണകിരീടം നല്‍കിയത്.

ലോക്‌സഭയില്‍ വാരണാസിയെ പ്രതിനിധീകരിക്കുന്ന നരേന്ദ്ര മോദി രണ്ടാം വട്ടം അധികാരത്തിലെത്തിയാല്‍ ഹനുമാന് സ്വര്‍ണ കിരീടം സമര്‍പ്പിക്കാമെന്ന് പൊതു തെരഞ്ഞെടുപ്പിന് മുമ്പ് താന്‍ നേര്‍ന്നിരുന്നതായി അരവിന്ദ് സിംഗ് പറഞ്ഞു.

ജന്മദിനത്തിന്റെ തലേദിവസം തന്നെ സ്വര്‍ണകിരീടം ക്ഷേത്രത്തിലെത്തിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇത് പ്രധാനമന്ത്രിക്ക് കാശിയിലെ ജനങ്ങള്‍ നല്‍കുന്ന സമ്മാനമാണെന്നും ഇന്ത്യയുടെ ഭാവി സ്വര്‍ണംപോലെ തിളങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 69-ാം ജന്മദിനമാഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.