പ്രമുഖ ചലച്ചിത്രനടന്‍ സത്താര്‍ അന്തരിച്ചു

single-img
17 September 2019

കൊച്ചി: പ്രമുഖ ചലച്ചിത്ര നടന്‍ സത്താര്‍ അന്തരിച്ചു. 67 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ കാലമായി ചികിത്സയിലായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഭാഷകളിലായി 300ലധികം ചിത്രങ്ങളില്‍ അഭിനയിച്ച സത്താര്‍ മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും സഹനടനായും നിറഞ്ഞു നിന്ന താരമാണ്.

1976ല്‍ പുറത്തിറങ്ങിയ അനാവരണമാണ് നായകനായി എത്തിയ ആദ്യ ചിത്രം. ആദ്യം നായകനായി തുടങ്ങിയെങ്കിലും പ്രതിനായക വേഷങ്ങളിലാണ് കൂടുതല്‍ തിളങ്ങിയത്. ബെന്‍സ് വാസു, ഈ നാട്, ശരപഞ്ചരം, അവളുടെ രാവുകള്‍ എന്നിങ്ങനെ 80കളിലെ ഹിറ്റ്ചിത്രങ്ങളില്‍ അഭിനയിച്ചു.ഹരിഹരന്റെയും ഐവി ശശിയുടെയും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളിലെ സ്ഥിരം സ്ന്നിധ്യമായി രുന്നു സത്താര്‍.

ഒരിടവേളയ്ക്കു ശേഷം 22 ഫീമെയില്‍ കോട്ടയത്തിലൂടെ തിരിച്ചുവരവ്. കാഞ്ചി, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ ചിത്രങ്ങള്‍. 2014ല്‍ പുറത്തിറങ്ങിയ ‘പറയാന്‍ ബാക്കിവച്ചത്’ ആണ് അവസാന ചിത്രം.

ആദ്യകാല സൂപ്പര്‍ നായിക ജയഭാരതി ഭാര്യയായിരുന്നു. മകന്‍ ക്രഷ് സത്താറും നടനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് പടിഞ്ഞാറെ കടുങ്ങല്ലൂരില്‍ നടക്കും.