യൂട്യൂബില്‍ തരംഗമായി മാഫിയ ടീസര്‍

single-img
17 September 2019

ധ്രുവങ്ങള്‍ പതിനാറ് എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് കാര്‍ത്തിക് നരേന്‍. കാര്‍ത്തിക്കിന്റെ പുതിയ ചിത്രം മാഫിയയുടെ ടീസറാണ് ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായിരിക്കുന്നത്.

സിനിമാലോകത്തെ പ്രമുഖരെല്ലാം തന്നെ ടീസറിനോട് പ്രതികരിച്ചിട്ടുണ്ട്. മാഫിയയുടെ ടീസര്‍ കണ്ട രജനികാന്തിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ബ്രില്യന്റ് വര്‍ക്ക് കണ്ണാ, സെമ്മയാ ഇറുക്ക്, ലവ്ഡ് ഇറ്റ്.’

അരുണ്‍ വിജയ് നായകനാകുന്ന ചിത്രത്തില്‍ പ്രസന്നയാണ് വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. പ്രിയ ഭവാനി ശങ്കറാണ് നായിക. കാര്‍ത്തിക്കിന്റെ മൂന്നാമത്തെ ചിത്രമാണ് മാഫിയ. സാമ്പത്തിക പ്രതിസന്ധി മൂലം നരകാസുരന്‍ എന്ന ചിത്രം റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല.