നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

single-img
17 September 2019

ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസിലെ പ്രധാന തെളിവായ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ഹര്‍ജി.

ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍,അജയ് റസ്‌തോഗി എന്നിവരട ങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഇരയായ നടി നല്‍കിയ അപേക്ഷയും കോടതിയിലെ ത്തിയേക്കും.

പ്രതിയെന്ന നിലയില്‍ കേസ് രേഖയായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് തനിക്ക് ലഭിക്കാന്‍ അവകാശമുണ്ടെന്നതാണ് ദിലീപിന്റെ വാദം. എന്നാല്‍ കാര്‍ഡിന്റെ പകര്‍പ്പ് പ്രതിക്ക് നല്‍കരുതെന്നും ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്നും വ്യക്തമാക്കി നടിയും രംഗത്തെത്തിയിരുന്നു.

ഹര്‍ജിയില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ കേസിലെ വിചാരണ നടപടികള്‍ കോടതി നേരത്തെ സ്റ്റേചെയ്തിരുന്നു. ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് തൊണ്ടിമുതലാണോ കേസ് രേഖയാണോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയേക്കും.