ശകുന്തള ദേവിയായി വിദ്യാബാലന്റെ മേക്ക് ഓവർ: ഫസ്റ്റ്‌ലുക്ക് പോസറ്റര്‍

single-img
16 September 2019

ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഗണിതശാസ്ത്ര പ്രതിഭ ശകുന്തള ദേവിയുടെ ജീവിതം സിനിമയിലേക്ക്. വിദ്യ ബാലനാണ് കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

പുതിയ ഹെയര്‍ സ്‌റ്റൈലിലും ലുക്കിലുമാണ് വിദ്യ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. അഞ്ചാം വയസില്‍ പതിനെട്ട് വയസ്സുള്ളവര്‍ക്ക് വേണ്ടിയുള്ള ചോദ്യങ്ങള്‍ക്കു നിസ്സംശയം ഉത്തരം കണ്ടാണ് ശകുന്തള ദേവി പ്രശസ്തയാവുന്നത്.

ശകുന്തളാ ദേവിയായി വേഷമിടാന്‍ സന്തോഷമുണ്ടെന്നും തന്റേതായ നിലയില്‍ വിജയത്തിന്റെ കൊടുമുടി കയറാന്‍ സാധിച്ച വ്യക്തിത്വമാണ് അവരുടെതെന്ന് വിദ്യ ട്വിറ്ററില്‍ കുറിച്ചു.

അനു മേനോന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വിക്രം മല്‍ഹോത്ര നയിക്കുന്ന നിര്‍മാണ കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. 2020 ല്‍ സിനിമ റിലീസിനായി എത്തും.