കശ്മീരില്‍ സാധാരണനില പുനസ്ഥാപിക്കണം; കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം

single-img
16 September 2019

ഡല്‍ഹി: ജമ്മു കശ്മീരില്‍ സാധാരണ നില പുനസ്ഥാപിക്കണമെന്ന് സുപ്രീം കോടതി. ഇതിനാവശ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. എല്ലാ നീക്കവും നടത്തേണ്ടത് ദേശീയ താല്‍പര്യം സംരക്ഷിച്ചാവണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

അവശ്യമെങ്കില്‍ കശ്മീരില്‍ സന്ദര്‍ശനം നടത്തി സ്ഥിതി വിലയിരുത്തുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്ക വെയായിരുന്നു കോടതിയുടെ നിര്‍ദേശം.