രാഷ്ട്രപതിഭവന് സമീപം ഡ്രോണ്‍ പറത്തല്‍; അമേരിക്കന്‍ പൗരന്മാര്‍ അറസ്റ്റില്‍

single-img
16 September 2019

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനു സമീപം ഡ്രോണ്‍ പറത്തിയതിന് അമേരിക്കന്‍ പൗരന്മാരായ അച്ഛനെയും മകനെയും ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. സെപ്റ്റംബര്‍ 14 നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്.

ഡല്‍ഹിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിരോധനമുള്ളതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. പീറ്റര്‍ ജെയിംസ് ലിന്‍, (65), മകന്‍ ജി എല്‍ ലിന്‍(30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ഡ്രോണിലെ വീഡിയോ ക്യാമറ വഴി പകര്‍ത്തിയ അതീവ സുരക്ഷാ മേഖലയുടെ ചിത്രങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്ത് വരികയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.