കേരളത്തിന് പുറത്തെ ആദ്യ നെഹ്‌റു ട്രോഫി വള്ളംകളിക്ക് റാസല്‍ഖൈമയില്‍ തുടക്കം; ടീം ചമ്പക്കുളത്തിന് കിരീടം

single-img
16 September 2019

റാസല്‍ഖൈമ: കേരളത്തിനു പുറത്തുനടക്കുന്ന ആദ്യ നെഹ്‌റു ട്രോഫി വള്ളംകളിക്ക് റാസല്‍ഖൈമയ്ല്‍ വേദിയെരുങ്ങി. കേരള സര്‍ക്കാരിന്റെസഹകരണത്തോടെ റാസല്‍ഖൈമ ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ്ബ് ആണ് മത്സരം അരങ്ങേറിയത്.

എമിറേറ്റുകളെയും ഓരോ കരകളായി തിരിച്ചായിരുന്നു വളളംകളി മത്സരം. പായിപ്പാട് ചുണ്ടന്‍, ചമ്പക്കുളം ചുണ്ടന്‍, കാരിച്ചാല്‍ ചുണ്ടന്‍, ശ്രീഗണേഷ് തുടങ്ങി 19 ഫൈബര്‍ വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. ഗള്‍ഫ് മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് ആവേശം പകരുന്നതായിരുന്നു
നെഹ്രുട്രോഫി വള്ളംകളി.

റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്റെ ടീ ചമ്പക്കുളമാണ് നെഹ്‌റുട്രോഫി കിരീടം സ്വന്തമാക്കിയത്.വൈ എം സിയുടെ കാരിച്ചാല്‍ രണ്ടാംസ്ഥാനവും വലിയ ദിവാന്‍ജി മൂന്നാം സ്ഥാനവും നേടി. നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ നിരവധി ആളുകളാണ് റാക് കോര്‍ണിഷിലേക്ക് ഒഴുകിയെത്തിയത്.