മരട് ഫ്ലാറ്റ് വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മാര്‍ച്ച്

single-img
16 September 2019

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള തീരുമാനത്തില്‍ ജുഡീഷ്യല്‍ അനേഷണം ആവശ്യപ്പട്ട് കോണ്‍ഗ്രസ്. ഇക്കാര്യം ഉന്നയിച്ച് ഇന്ന് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.ഇക്കാര്യത്തില്‍ ഫ്ലാറ്റുടമകളെ പിന്തുണച്ച് സിപിഎം , ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ധര്‍ണ നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ മാര്‍ച്ച്.

തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ
ഫ്ലാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്‌. ഇതിന്റെ പശ്ചാത്തലത്തില്‍ മരട് നഗരസഭ ഫ്ലാറ്റ് ഉടമകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കി. എന്നാല്‍ ഒരു കാരണവശാലും ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയില്ലെന്നും സമരം ശക്തമായി തുടരുമെന്നും ഫ്ലാറ്റുടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്.