ഹൗഡി മോഡി പരിപാടിയില്‍ ട്രംപ് പങ്കെടുക്കും

single-img
16 September 2019

ന്യൂയോര്‍ക്ക്:പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വരവേല്‍ക്കാനായി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോഡി പരിപാടിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. സെപ്റ്റംബര്‍ 22 ഞായറാഴ്ച ഹൂസ്റ്റണിലെ എന്‍.ആര്‍.ജി. സ്റ്റേഡിയത്തിലാണ് പരിപാടി.

50,000 ഇന്ത്യന്‍ അമേരിക്കക്കാരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 8000 പേര്‍ രജിസ്‌ട്രേഷനായി കാത്തിരിക്കുന്നുണ്ട്. ടെക്‌സാസിലെ ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ട്രംപിന്റെ സാന്നിദ്ധ്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും.

ഹൗ ഡു യു ഡു എന്ന ഇംഗ്ലീഷ് അഭിവാദന വാക്യത്തെ ചുരുക്കി ഹൗഡി എന്ന് പ്രയോഗിക്കാറുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തി യാണ് പരിപാടിക്ക് ഹൗഡി മോദി എന്ന് പേരു നല്‍കിയിരിക്കുന്നത്. ജി20, ജി7 ഉച്ചകോടികള്‍ക്ക് പിന്നാലെ മോഡിയും ട്രംപും പങ്കെടുക്കുന്ന മൂന്നാമത്തെ പരിപാടിയാണ് ഹൗഡി മോഡി .