ധനുഷ് ചിത്രത്തിലൂടെ തമിഴിലേക്ക് അരങ്ങേറ്റം കുറിച്ച് ജോജു ജോര്‍ജ്

single-img
16 September 2019

ധനുഷ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയനടന്‍ ജോജു ജോര്‍ജ്
തമിഴില്‍ അരങ്ങേറ്റെത്തിനൊരുങ്ങുന്നു.ദേശീയ അവാര്‍ഡിന്റെ തിളക്കത്തിലുള്ള താരത്തിന്റെ തമിഴിലെ പ്രവേശനമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

നിര്‍മാതാക്കളായ വൈനോട്ട് സ്റ്റുഡിയോ ജോജുവിന്റെ അരങ്ങേറ്റം സ്ഥിരീകരിച്ചു ട്വീറ്റ് ചെയ്തു. ധനുഷ് കാര്‍ത്തിക് സുബ്ബരാജ് ടീമിന്റെ ഇതുവരെ പേരിട്ടില്ലാത്ത ചിത്രത്തിലാണ് ജോജുവും അഭിനയിക്കുന്നത്. ചിത്രത്തിന്റെ അദ്യഷെഡ്യൂളുകള്‍ ലണ്ടനില്‍ ചിത്രീകരണം ആരംഭിച്ചു.

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ഹോളിവുഡ് സിനിമ ബ്രേവ് ഹേര്‍ട്ടിലെ താരം ജെയിംസ് കോസ്‌മോയും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്കുന്നത്.

Content Highlights: Dhanush Joju George Tamil Movie