കർണാടകയ്ക്ക് മുഖ്യം കന്നഡ തന്നെ: അമിത് ഷായെ തള്ളി യെഡിയൂരപ്പ

single-img
16 September 2019

ഹിന്ദി ദേശീയ ഭാഷയാക്കാനുള്ള ബിജെപിയുടെ നീക്കത്തെ എതിര്‍ത്ത് കര്‍ണാടക മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യെഡിയൂരപ്പ.

രാജ്യത്തെ എല്ലാ ഭാഷകളും തുല്യമാണെന്ന് പറഞ്ഞ യെ‍ഡിയൂരപ്പ, കര്‍ണാടകയെ സംബന്ധിച്ച് കന്നഡയാണ് മുഖ്യമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും കൂട്ടിച്ചേർത്തു.
കന്നഡ ഭാഷയും കര്‍ണാടക സംസ്കാരവും പ്രചരിപ്പിക്കുന്നതിന് തങ്ങളെല്ലാം പ്രതിജ്ഞാബദ്ധരാണെന്നും യെഡിയൂരപ്പ ട്വിറ്ററില്‍ കുറിച്ചു. 

ഹിന്ദി ഭാഷയിലൂടെ രാജ്യത്തെ ജനങ്ങള്‍ ഒന്നിക്കണമെന്നും മാതൃഭാഷയ്ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹിന്ദി ദിനത്തിൽ ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ഒരു രാജ്യം, ഒരു ഭാഷ എന്ന അമിത് ഷായുടെ വാദത്തിനെതിരെ ദേശവ്യാപകമായും തെക്കേയിന്ത്യയില്‍ പ്രത്യേകിച്ചും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനിടെയാണ് തെക്കേയിന്ത്യയിലെ ഒരേയൊരു ബിജെപി മുഖ്യമന്ത്രിയായ യെഡിയൂരപ്പ തന്‍റെ നിലപാട് വ്യക്തമാക്കിയത്.