21ാം നൂറ്റാണ്ടിലെ മികച്ച 100 ചിത്രങ്ങളില്‍ ഇടം പിടിച്ച് ഇന്ത്യന്‍ സിനിമയും

single-img
16 September 2019

21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 സിനിമകള്‍ ഉള്‍പ്പെടുത്തി ക്കൊണ്ടുള്ള ഗാര്‍ഡിയന്‍സിന്റെ പട്ടികയില്‍ ഇടംപിടിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ഗാങ്സ് ഓഫ് വാസെയ്പൂര്‍. 59ാം സ്ഥാനത്താണ് ചിത്രം ഇടം നേടിയത്. ക്രിസ്റ്റര്‍ നോളന്റെ ഡാര്‍ക് നൈറ്റിനെപ്പോലും പിന്നിലാക്കിയാണ് ചിത്രം മികച്ച സ്ഥാനം ചിത്രം നേടിയത്.

പട്ടികയില്‍ ഇടം നേടിയതില്‍ അഭിമാനമുണ്ടെന്നും ഡാര്‍ക് നൈറ്റിന് മികച്ച സ്ഥാനം നല്‍കേണ്ടതായിരുന്നുവെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ അനുരാഗ് പറയുന്നു.

2007 ല്‍ പുറത്തിറങ്ങിയ പോള്‍ തോമസ് ആന്‍ഡേഴ്സണിന്റെ ദെയര്‍ വില്‍ ബി ബ്ലഡ് എന്ന ചിത്രമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ‘കേപ്പര്‍നോം’, ‘വാള്‍ട്‌സ് വിത്ത് ബഷിര്‍’ തുടങ്ങിയ ചിത്രങ്ങളും പട്ടികയില്‍ ഇടം നേടി