ഹിന്ദി പഠിക്കുന്നതുകൊണ്ട് ഗുണമുണ്ട്; കേന്ദ്രധനമന്ത്രിയെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ

single-img
15 September 2019

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹിന്ദി ഭാഷാ വിവാദവുമായി എത്തിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഹിന്ദി ഭാഷാ വാദം ഉയര്‍ത്തിയതെന്ന് ആരോപണം ഉയരുന്നുണ്ട്.

ഏതായാലും രണ്ടു വിവാദങ്ങളെയും കോര്‍ത്തിണക്കി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിടി ബല്‍ റാം എംഎല്‍എ. ഹിന്ദി പഠിക്കുന്നത് കൊണ്ട് ഗുണമുണ്ടെന്നും ധനമന്ത്രിക്ക് ഹിന്ദിയില്‍ വിത്ത് മന്ത്രി എന്നാണ് പറയുന്നത്. വിത്തെടുത്ത് കുത്തി തിന്നേണ്ടി വരുന്ന ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല വാക്ക് വേറെ ഏത് ഭാഷയിലുണ്ടെന്ന് ബല്‍റാം ചോദിക്കുന്നു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഹിന്ദി പഠിക്കുന്നത് കൊണ്ട് ഒരു ഗുണവുമില്ല എന്ന് പറഞ്ഞുകൂടാ. ധനമന്ത്രിക്ക് ഹിന്ദിയിൽ പറയുന്നത് “വിത്ത് മന്ത്രി” എന്നാണ്. വിത്തെടുത്ത് കുത്തിത്തിന്നേണ്ടി വരുന്ന ഇന്നത്തെ സാമ്പത്തികസ്ഥിതിയെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വാക്ക് വേറെ ഏത് ഭാഷയിലുണ്ട്?

ഹിന്ദി പഠിക്കുന്നത് കൊണ്ട് ഒരു ഗുണവുമില്ല എന്ന് പറഞ്ഞുകൂടാ. ധനമന്ത്രിക്ക് ഹിന്ദിയിൽ പറയുന്നത് "വിത്ത് മന്ത്രി" എന്നാണ്….

Posted by VT Balram on Saturday, September 14, 2019