സൂര്യയും മോഹന്‍ലാലും ആര്യയും ഒന്നിച്ചെത്തുന്നു; ആരാധകരെ വിസ്മയിപ്പിച്ച് കാപ്പാന്റെ പുതിയ ട്രെയിലര്‍

single-img
15 September 2019

ഒരിടവേളയ്ക്കുശേഷം മോഹന്‍ലാല്‍ തമിഴിലെത്തുന്ന പുതിയ ചിത്രമാണ് കാപ്പാന്‍. സൂര്യ നായകനാകുന്ന ചിത്രത്തില്‍ പ്രധാനവേഷത്തിലാണ് മോഹന്‍ലാലെത്തുന്നത്. ചിത്രത്തിന്റെ പുതിയ ട്രെയിലറെത്തി. മാസ് രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ട്രെയിലര്‍ പെട്ടെന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ആര്യയാണ് കാപ്പാനില്‍ വില്ലനായെത്തുന്നത്. തമിഴിലെ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമനായ കെവി ആനന്ദാണ് ചിത്രം ഒരുക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പ്പെടുന്നതാണ്.

സയേഷ നായികയാവുന്ന ചിത്രത്തില്‍ ബൊമന്‍ ഇറാനി, ചിരാഗ് ജാനി, പൂര്‍ണ, സമുദ്രക്കനി, പ്രേം, തലൈവാസല്‍ വിജയ്, ശങ്കര്‍ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സെപ്റ്റംബര്‍ 20നാണ് ചിത്രം തിയ്യേറ്ററുകളില്‍ എത്തുക.