ഇന്ത്യയുമായി നേരിട്ട് ജയിക്കാനാവില്ല; ആണവായുധം പ്രയോഗിക്കേണ്ടിവരും: ഇമ്രാൻഖാൻ

single-img
15 September 2019

കശ്മീർ പ്രശ്നത്തിൽ ഇന്ത്യയ്ക്കെതിരെ ആണവായുധഭീഷണി മുഴക്കി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. ഇന്ത്യയുമായി നേരിട്ട് യുദ്ധമുണ്ടായാൽ പാകിസ്താൻ ജയിക്കാൻ സാധ്യത കുറവാണ്. അത്തരമെരു സാഹചര്യത്തിൽ ആണവായുധം പ്രയോഗിക്കുകയേ മാർഗ്ഗമുളളുവെന്ന് ഇമ്രാൻഖാൻ പറഞ്ഞു.

ആണവായുധം കൈവശമുള്ള പാകിസ്താൻ അന്തിമപോരാട്ടത്തിന് നിര്‍ബന്ധിക്കപ്പെട്ടാല്‍ ഫലം കടുത്തതായിരിക്കുമെന്ന് ഇമ്രാൻഖാൻ ആവർത്തിച്ചു.

ഈ വര്‍ഷം പാകിസ്താൻ 2050 വെടിനിര്‍ത്തല്‍ ലംഘനം നടത്തിയെന്ന് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ഈയവസരത്തിൽ അതിര്‍ത്തിയിൽ പാകിസ്താൻ നടത്തുന്ന പ്രകോപനങ്ങളില്‍ ഇന്ത്യ ആശങ്കയറിയിച്ചു.