തൊടുപുഴയിൽ സദാചാര ഗുണ്ടായിസം; നാല് പേർക്ക് പരിക്ക്

single-img
14 September 2019

തൊടുപുഴയിൽ സദാചാര ഗുണ്ടായിസത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്. ബസ്റ്റാൻഡിന് സമീപത്തായി പെൺകുട്ടിയുമായി സംസാരിച്ച് നിന്ന യുവാവിനെ മൂന്ന് അംഗ അക്രമിസംഘം ചോദ്യം ചെയ്യുകയായിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്.

വാക്ക് തർക്കം സംഘർഷത്തിലേക്ക് മാറിയപ്പോൾ അക്രമിസംഘത്തിലെ യുവാവിന് കുത്തേറ്റു. മലങ്കര സ്വദേശിയായ ലിബിനാണ് കുത്തേറ്റത്. ഇയാളെ സമീപത്തെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളുടെ സംഘം മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.