കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാശ്മീര്‍ പുനഃസംഘടനാ ബില്ലിലുള്ളത് 52 വ്യാകരണപ്പിശകുകള്‍

single-img
14 September 2019

കേന്ദ്രസർക്കാർ പാസാക്കിയ ജമ്മു കാശ്മീര്‍ പുനഃസംഘടനാ ബില്ലിലുള്ളത് 52 വ്യാകരണപ്പിശകുകളാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) എംപി ഹസ്‌നൈന്‍ മസൂദി. ഇനി ഇതുമായി മുന്നോട്ടുപോകാനില്ലെന്നും പാര്‍ലമെന്റില്‍ ആ ബില്‍ തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭരണഘടനാ വിരുദ്ധമാണ്. അത് ഒരിക്കലും ഏകപക്ഷീയമായി പിന്‍വലിക്കാനാവില്ല. സുപ്രീംകോടതി ആയാൽ പോലും പോലും ഹർജികളില്‍ സാധുത കണ്ട് അത് റദ്ദാക്കാനാവില്ല. – ഹസ്‌നൈന്‍ മസൂദി പറയുന്നു. ഇന്ത്യാ ടുഡേ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

അതേപോലെ തന്നെ ബിജെപിയുടെ സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖര്‍ജി ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370-നെ എതിര്‍ത്തിരുന്നില്ല, നിയമത്തിന്റെ കരട് തയ്യാറാക്കവെ മുഖര്‍ജി അതിനെ എതിര്‍ത്ത് നിലപാടെടുത്തിട്ടില്ലെന്നും മസൂദി പറഞ്ഞു. നിലവിൽ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കാശ്മീരില്‍ വിഘടനവാദം വളര്‍ത്തുമെന്നും വിഘടനവാദത്തില്‍ നിന്നു മാറിനില്‍ക്കാനും കശ്മീരികളുടെ സ്വത്വം ഉറപ്പുവരുത്താനും പ്രാദേശിക നേതാക്കളെ സഹായിക്കുകയാണ് ആര്‍ട്ടിക്കിള്‍ ചെയ്തിട്ടുള്ളതെന്നും മസൂദി അവകാശപ്പെട്ടു.