ഡല്‍ഹിയില്‍ വീണ്ടും ഒറ്റ ഇരട്ട വാഹന നിയന്ത്രണം

single-img
14 September 2019

അന്തരീക്ഷ മലിനീകരണം വര്‍ധിച്ചതോടെ ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം വീണ്ടും തിരിച്ചു വരുന്നു. നവംബര്‍ നാല് മുതല്‍ 15 വരെയായിരിക്കും ഒറ്റ-ഇരട്ട നമ്പര്‍ നിയന്ത്രണം ഉണ്ടാകുക.

ഒറ്റസംഖ്യയില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ ഒരു ദിവസവും ഇരട്ട സംഖ്യയില്‍ അവസാനിക്കുന്നവ അടുത്ത ദിവസവും മാറിമാറി നിരത്തിലിറിക്കുന്ന രീതിയാണിത്.

ഇത് മൂന്നാം തവണയാണ് ദില്ലിയില്‍ ഇത്തരത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത്. പന്ത്രണ്ട് ദിവസത്തേയ്ക്ക് കൊണ്ടുവരുന്ന ഈ നിയന്ത്രണം നടപ്പിലാക്കുന്നത് നവംബര്‍ നാലു മുതല്‍ പതിനഞ്ചുവരെയായിരിക്കും.

ഇതോടൊപ്പം മലിനീകരണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ മാസ്‌കുകളും വിതരണം ചെയ്യും. മലിനീകരണ പരാതികള്‍ക്കായി ഒരു വാര്‍റൂമും സൃഷ്ടിക്കും.

സംസ്ഥാനത്തെ മലിനീകരണം നിയന്ത്രിക്കാന്‍ വേണ്ടിയാണ് വീണ്ടും പദ്ധതി നടപ്പില്‍ വരുത്തുന്നതെന്നും ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.