കേന്ദ്ര ധനമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന്;സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താന്‍ നടപടികള്‍ പ്രഖ്യാപിച്ചേക്കും

single-img
14 September 2019

ഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ നടപടികള്‍ ധനമന്ത്രി പ്രഖാപിക്കുമെന്നാണ് സൂചന. വാണിജ്യ, ഓട്ടോ മൊബൈല്‍, കയറ്റുമതി മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധ്യത.

ഇന്ന് പ്രഖ്യാപിപ്പിക്കാന്‍ പോകുന്ന നടപടികളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. ഇത് മൂന്നാം തവണയാണ് ധനമന്ത്രി സാമ്പത്തിക ഉത്തേജന പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച താഴേക്ക് പോവുകയാണെന്ന അന്താരാഷ്ട്ര നാണ്യ നിധി ( ഐഎംഎഫ് ) വിലയിരുത്തല്‍ പുറത്തുവന്നിരുന്നു. ബാങ്കുകള്‍ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ദുര്‍ബലമായതാണ് ഇതിന് കാരണം. വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലായിരിക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.