കോപ്പിറൈറ്റില്ലാതെ മുകേഷിന്റെ ശക്തിമാന്‍ വേഷം: ഒമര്‍ ലുലുനെതിരെ ഒറിജിനല്‍ ശക്തിമാന്‍

single-img
14 September 2019

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ധമാക്കയില്‍ നടന്‍ മുകേഷിന്റെ ശക്തിമാന്‍ വേഷത്തിനെതിരെ ഒറിജിനല്‍ ശക്തിമാന്റെ പരാതി. ശക്തിമാനായി മിനിസ്‌ക്രീനില്‍ നിറഞ്ഞു നിന്നിരുന്ന മുകേഷ് ഖന്നയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ശക്തിമാന്‍ കഥാപാത്രത്തിന്റെ പകര്‍പ്പാവകാശം തനിക്കാണെന്നു ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഒമര്‍ ലുലു ഈ നീക്കത്തില്‍ നിന്നും പിന്‍മാറണമെന്നും ഇല്ലെങ്കില്‍ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും മുകേഷ് ഖന്ന പറയുന്നു.

ഭീഷ്മ ഇന്റര്‍നാഷണലിന്റെ ബാനറില്‍ 1997ല്‍ ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്തിരുന്ന ശക്തിമാന്‍ എന്ന സീരിയലിലെ പ്രധാന നടനും നിര്‍മ്മാതാവുമാണ് മുകേഷ് ഖന്ന.