മരട് ഫ്ളാ​റ്റ് ഉ​ട​മ​ക​ള്‍​ക്ക് പിന്തുണയുമായി കോടിയേരിയും ചെന്നിത്തലയും

single-img
14 September 2019

കൊച്ചി: മരട് ഫ്ളാറ്റ് സമുച്ചയത്തിലെ കുടുംബങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ഇരുവരും മരടിലെ ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ചു. നിയമവശം നോക്കി സര്‍ക്കാര്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് കോടിയേരി ഫ്ളാറ്റുടമകള്‍ക്ക് ഉറപ്പു നല്‍കി. സുപ്രീം കോടതിയുടേത് അസാധാരണവിധിയാണ് എന്നും കോടിയേരി പറഞ്ഞു.

ഫ്ളാറ്റുടമകള്‍ക്ക് നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.സബ് കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും റിപ്പോര്‍ട്ട് തെറ്റിയെന്ന് സുപ്രീം കോടതിയെ അറിയിക്കണമെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ എന്നും ചെന്നിത്തല ചോദിച്ചു.

സുപ്രീം കോടതി ഉത്തരവിനെതുടര്‍ന്ന് പൊളിക്കല്‍ ഭീഷണി നേരിടുന്ന മരടിലെ ഫ്ളാറ്റുടമകള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ്. ഒഴിഞ്ഞുപോകാന്‍ മരട് നഗരസഭ നല്‍കിയ കാലാവധി ഇന്നവസാനിക്കും. എത്രയും വേഗം പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കൊനൊരുങ്ങുകയാണ് നഗരസഭ.