നമ്മുടെ ഐക്യം ഹിന്ദിയിലൂടെ ശക്തിപ്പെടുത്താം; അമിത് ഷായ്ക്ക് കേരളാ ഗവർണറുടെ പിന്തുണ

single-img
14 September 2019

ഹിന്ദി ഭാഷയ്ക്ക് ഇന്ത്യയെ ഒന്നിച്ച് നിര്‍ത്താന്‍ കഴിയുമെന്നുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ‘ഒരു ഭാഷയ്ക്ക് ജനങ്ങളെ തമ്മിൽ പ്രചോദിപ്പിക്കാനും ഒരുമിപ്പിച്ച് നിര്‍ത്താനും സാധിയ്ക്കും. നമുക്ക് നമ്മുടെ ഐക്യം ദേശീയഭാഷയായ ഹിന്ദിയിലൂടെ ശക്തിപ്പെടുത്താം.

നമ്മുടെ ജോലികളില്‍ മാതൃഭാഷയ്‌ക്കൊപ്പം തന്നെ ഹിന്ദിയും ഉപയോഗിക്കാം. ഹിന്ദി ദിനാചരണത്തിന് എന്റെ എല്ലാ ആശംസകളും.’ – ആരിഫ് മുഹമ്മദ് ഖാന്‍ ട്വീറ്റ് ചെയ്തു. ഹിന്ദി രാജ്യത്തിന്റെ പ്രാഥമിക ഭാഷയാക്കണമെന്നും ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നുമായിരുന്നു അമിത് ഷായുടെ വാക്കുകൾ. ഈ പ്രസ്താവനയെ യെച്ചൂരിയും സ്റ്റാലിനുമടക്കമുള്ള നേതാക്കള്‍ തള്ളിയിരുന്നു.