ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയം ഇനി മുതല്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം; പുനര്‍നാമകരണം ചെയ്തു

single-img
14 September 2019

ഡല്‍ഹി: പ്രസിദ്ധമായ ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയം ഇനിമുതല്‍ മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പേരില്‍ അറിയപ്പെടും.ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും , ജെയ്റ്റ്‌ലിയുടെയും കുടുംബവും ചേര്‍ന്നാണ് സ്റ്റേഡിയത്തിന് പുനര്‍നാമകരണം നടത്തിയത്.

അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോടുള്ള ആദരസൂചകമായാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം പുനര്‍നാമകരണം ചെയ്തത്.നാല് വര്‍ഷം ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു അരുണ്‍ ജയ്റ്റ്‌ലി. ഇക്കാലത്താണ് സ്റ്റേഡിയത്തെ ആധുനികവല്‍ക്കരിച്ചതും, ലോകോത്തര നിലവാരമുള്ള ഡ്രസ്സിംഗ് റൂമുകള്‍ നിര്‍മ്മിച്ചതും

കോലി, കെ.എല്‍ രാഹുല്‍, ക്രുണാല്‍ പാണ്ഡ്യ, മുന്‍ താരങ്ങളായ കപില്‍ ദേവ്, ചേതന്‍ ചൗഹാന്‍, കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു, മുന്‍ കായികമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

1883ല്‍ പണിത ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ക്രിക്കറ്റ് സ്റ്റേഡിയം കൂടിയാണിത്.