ബുര്‍ജ് ഖലീഫയുടെ വലിപ്പമുള്ള ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിയുടെ അടുത്തുകൂടി കടന്നുപോകുമെന്ന് നാസ

single-img
14 September 2019

ബുര്‍ജ് ഖലീഫയുടെ വലിപ്പമുള്ള രണ്ടു ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിയെ കടന്നുപോവുമെന്ന് നാസയുടെ നിയര്‍ എര്‍ത്ത് ഒബ്ജക്ട് സ്റ്റഡീസിന്റെ അറിയിപ്പ് . 2000 ക്യൂഡബ്ല്യൂ 7, 2010 സിഓ 1 എന്നിവയാണ് ഭൂമിക്കരികിലൂടെ കടന്നുപോവുന്ന ഛിന്നഗ്രഹങ്ങള്‍.

ഇതില്‍ 2000 ക്യുഡബ്ല്യൂ 7 ന് ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയുടെ വലിപ്പമുണ്ടാവും. ഇതിന് ഏകദേശം 290 മുതല്‍ 650 മീറ്റര്‍വിസ്താരമുണ്ട്.

ഈ ഛിന്നഗ്രഹം ആദ്യമായല്ല ഭൂമിയോട് അടുത്ത് സഞ്ചരിക്കുന്നത്. നേരത്തെ 2000 സെപ്റ്റംബര്‍ ഒന്നിനും ഛിന്നഗ്രഹങ്ങള്‍ ഭൂമിയോട് അടുത്ത് സഞ്ചരിച്ചിരുന്നു.

സൂര്യനെ ചുറ്റുന്ന പാറകളാണ് ഛിന്നഗ്രഹങ്ങള്‍. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളെ പോലെ ഇവ സൂര്യനെ വലം വെക്കുന്നു. കഴിഞ്ഞ തിങ്കഴാഴ്ച 2019 ആര്‍എക്‌സ് 1, 2019 ക്യൂ സെഡ് 3, 2019 ആര്‍ജി 2 എന്നീ മൂന്ന് ഛിന്നഗ്രങ്ങള്‍ ഭൂമിയോടടുത്തിരുന്നു.