ഹിന്ദി ഭാഷാവാദവുമായി അമിത് ഷാ

single-img
14 September 2019

ഡല്‍ഹി: ഹിന്ദി ഭാഷയ്ക്കായി വാദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദി ഭാഷയ്ക്ക് രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ സാധിക്കുമെന്നും മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ട്വറ്ററിലൂടെ ആയിരുന്നു അമിത് ഷായുടെ ആഹ്വാനം.

രാജ്യത്തിന് ഏകീകൃതമായ ഒരു ഭാഷ ഉണ്ടാകേണ്ടതുണ്ട്. ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കും. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും മഹാത്മാ ഗാന്ധിയുടേയും സ്വപ്‌നമായ ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങള്‍ ഹിന്ദി ഭാഷയെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കണമെന്ന് ഷാ ട്വീറ്ററില്‍ കുറിച്ചു.

2019ലെ കരട് വിദ്യഭ്യാസ നയത്തില്‍ ഹിന്ദി ഭാഷാ പഠനം നിര്‍ബന്ധമാക്കാനുള്ള ആവശ്യത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ബംഗാള്‍, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിവിധ പാര്‍ട്ടികള്‍ കരട് നയത്തിനെതിരെ രംഗത്തിറങ്ങി