ഭാഷാ വാദം; രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയെന്നതാണ് ബിജെപിയുടെ ലക്‌ഷ്യം: സീതാറാം യെച്ചൂരി

single-img
14 September 2019

കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ഉയര്‍ത്തിയ ‘ഒരു രാജ്യം ഒരു ഭാഷ’ മുദ്രാവാക്യത്തിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ഇത്തരത്തിലുള്ള പ്രസ്താവനകളിലൂടെ ബിജെപി ശ്രമിക്കുന്നതെന്ന് യെച്ചൂരി വ്യക്തമാക്കി.

ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും യെച്ചൂരി ആരോപിക്കുന്നു. രാജ്യമാകെ ഹിന്ദി വ്യാപകമാക്കണമെന്നു പറഞ്ഞുകൊണ്ടാണ് അമിത് ഷാ ഒരു രാജ്യം ഒരു ഭാഷ മുദ്രാവാക്യമുയര്‍ത്തിയത്.

രാജ്യത്തെ മുഴുവനായി ഒരുമിപ്പിക്കുന്ന ഭാഷയുണ്ടാകണം. കൂടുതല്‍ ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കുമെന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന.