ആക്ഷനില്‍ നിറഞ്ഞാടി ഐശ്വര്യ ലക്ഷ്മി; ടീസര്‍ പുറത്തുവിട്ടു

single-img
14 September 2019

ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തമിഴ് ചിത്രമായ ‘ആക്ഷന്റെ’ ടീസര്‍ പുറത്തുവിട്ടു. വിശാലാണ് ചിത്രത്തിലെ നായകന്‍. തമന്നയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രം പേരു പോലെ തന്നെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രമാണ്. യോഗിബാബു, ആകാന്‍ഷ പുരി, കബീര്‍ ദുഹാന്‍ സിംഗ്, രാംകി തുടങ്ങിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

അന്‍പറിവാണ് ചിത്രത്തിലെ സംഘട്ടനം സംവിധാനം ചെയ്തിരിക്കുന്നത്. ഹിപ്ഹോപ് തമിഴനാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്.