അനധികൃത മദ്യ വില്‍പ്പന തടയാൻ റെയ്ഡിനെത്തി; എക്സൈസ് ഉദ്യോഗസ്ഥന് പീഡനമാരോപിച്ച് സ്ത്രീകളുടെ മർദ്ദനം

single-img
14 September 2019

മധ്യപ്രദേശിൽ എക്സൈസ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഉദ്യോഗസ്ഥനെ പീഡനം ആരോപിച്ചുകൊണ്ട് മര്‍ദ്ദിച്ച് സ്ത്രീകള്‍.
വ്യാജമദ്യത്തിനെതിരെ മഹേശ്വറില്‍ നടത്തിയ റെയ്ഡിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാരോപിച്ചാണ് രണ്ട് സ്ത്രീകള്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്.

സംഭവ സമയം സമീപപ്രദേശത്തുണ്ടായിരുന്നവര്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഈ പ്രദേശത്ത് അനധികൃതമായി മദ്യം വില്‍ക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഒരു വീട്ടില്‍ പരിശോധന നടത്താന്‍ എക്സൈസ് സംഘം എത്തിയപ്പോഴായിരുന്നു സംഭവം.

എക്സൈസ് സംഘംവുമായി ഈ വീട്ടിലുള്ളവര്‍ തര്‍ക്കിക്കുന്നത് വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ സ്ത്രീകളിലൊരാള്‍ ഉദ്യോഗസ്ഥനെതിരെ മകളെ അപമാനിച്ചുവെന്ന ആരോപണം ഉന്നയിക്കുകയും മര്‍ദ്ദിക്കാന്‍ തുടങ്ങുകയുമായിരുന്നു. ഇത് കണ്ടതോടെ മറ്റുള്ളവരും ഓഫീസറെ മര്‍ദ്ദിക്കാന്‍ ആരംഭിച്ചു.

എന്നാല്‍ ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദ്ദിക്കുന്നവരില്‍ നിന്ന് ഉദ്യോഗസ്ഥനെ പിടിച്ചുമാറ്റാനെത്തിയില്ല. പിന്നീട് സ്ത്രീകളടക്കം മര്‍ദ്ദിച്ച ഏഴ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.