ഡോ. ബോബി ചെമ്മണൂരിന് പദ്മശ്രീ മോഹന്‍ലാലിന്റെ ആദരം

single-img
14 September 2019

എറണാകുളം: വ്യവസായിയും ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂരിന് പദ്മശ്രീ മോഹന്‍ലാലിന്റെ ആദരം. കൊച്ചിയില്‍ നടന്ന ”മാ തുജെ സലാം” പ്രോഗ്രാമില്‍  മോഹന്‍ലാല്‍ ഡോ. ബോബി ചെമ്മണൂരിനെ ആദരിച്ചു. 

ജീവകാരുണ്യ രംഗത്തെ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് ഡോ. ബോബി ചെമ്മണൂരിനെ ആദരിച്ചത്.  

സ്വതന്ത്ര ആംബുലൻസ് സർവീസ്, രക്തബാങ്ക്, സൗജന്യ അരിവിതരണം മുതലായ അനേകം സാമൂഹ്യസേവന പ്രവർത്തനങ്ങളും ഇദ്ദേഹം നടത്തുന്നുണ്ട്. സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പല പുരസ്കാരങ്ങളും ലഭിച്ചിട്ടുമുണ്ട്.