പാലായില്‍ എല്‍ഡിഎഫ് തരംഗമെന്ന് വെള്ളാപ്പളളി; സ്വാഗതം ചെയ്ത് കോടിയേരി

single-img
13 September 2019

കോട്ടയം; പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ച വെള്ളാപ്പള്ളിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ‘പാലായില്‍ സഹതാപ തരംഗമുണ്ടെങ്കില്‍ മാണിയുടെ കുടുംബത്തില്‍ നിന്ന് മത്സരിപ്പിക്കണമായിരുന്നു. മാണിയുടെ കുടംബത്തിനില്ലാത്ത സഹതാപം എങ്ങനെ നാട്ടുകാര്‍ക്കുണ്ടാകുമെന്നും’കോടിയേരി പറഞ്ഞു.

പാലാഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ സൂചന നല്‍കിയിരുന്നു. പാലായിലെ സമുദായ അംഗങ്ങളില്‍ മാണി.സി.കാപ്പന് അനുകൂലമായ തരംഗമുണ്ടെന്നും ജോസ് ടോമിന് ജനകീയമുഖമില്ലെന്നും നിഷ ജോസ്.കെ.മാണിക്ക് ഇതിലും പിന്തുണയുണ്ടായിരുന്നുവെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്