മുത്തൂറ്റ് സമരം; എട്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

single-img
13 September 2019

ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി സമരം ചെയ്ത ജീവനക്കാർക്കെതിരെ മുത്തൂറ്റ് ഫിനാൻസ് നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി സിഐടിയു അംഗങ്ങളായ എട്ട് ജീവനക്കാരെ കമ്പനി സസ്പെന്‍ഡ് ചെയ്തു. സമരം ചെയ്ത് ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ജോലിക്കെത്തിയവരെ തടയുകയും ചെയ്തതിനാണ് നടപടിയെന്ന് മുത്തൂറ്റ് മാനേജ്മെൻറ് വ്യക്തമാക്കി.

ജോലി ചെയ്യുന്നതിന് സന്നദ്ധരായി എത്തുന്ന ജീവനക്കാര്‍ക്ക് തടസ്സങ്ങളുണ്ടാക്കരുതെന്നും അവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവുണ്ടായിരുന്നതാണ്. കോടതിയുടെ ഉത്തരവ് ലംഘിച്ച് സിഐടിയു അനുഭാവികളായ ചില ജീവനക്കാര്‍ ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. ഈ കാരണത്താൽ എട്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയാണെന്നാണ് മുത്തൂറ്റ് ഫിനാന്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.