ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: ഇടത് പാർട്ടികളുമായി മഹാസഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്

single-img
13 September 2019

ജാർഖണ്ഡിൽ അടുത്തുതന്നെ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി പ്രതിപക്ഷ കക്ഷികളുടെ സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയ്യെടുക്കുന്നു. മുഖ്യ പ്രതിപക്ഷ പാർട്ടികളായ ജെഎംഎം, ജെവിഎംപി, ആര്‍ജെഡി, ഇടതുപാര്‍ട്ടികള്‍ എന്നിവരുമായി ചേർന്ന് മഹാസഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ച കോണ്‍ഗ്രസ് ആരംഭിച്ചു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് ജെവിഎംപിയുമായും ജെഎംഎമ്മുമായും നടത്തിയ സഖ്യം ഗുണം ചെയ്തില്ലെങ്കിലും വീണ്ടും തുടരാന്‍ തന്നെയാണ് തീരുമാനം. അതേസമയം ഇടതുപാര്‍ട്ടികള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വാധീനമുണ്ട്. അതിനാലാണ് ഇടതുപാര്‍ട്ടികളെയും സഖ്യത്തിലെത്തിക്കാനാണ് ശ്രമം ആരംഭിച്ചിരിക്കുന്നത്. ഇതിനകം വിവിധ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നെങ്കിലും ആര്‍ജെഡിയെയും സഖ്യത്തില്‍ ചേര്‍ക്കാനാണ് കോണ്‍ഗ്രസ് ആലോചന.

സംസ്ഥാനത്തെ ഓരോ ബിജെപി വിരുദ്ധ വോട്ടും സമാഹരിക്കാന്‍ ഈ പാര്‍ട്ടികളല്ലാതെ ചെറു ഗ്രൂപ്പുകളുമായും കോൺഗ്രസ്ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പുനഃസംഘടയുടെ ഭാഗമായി ജാർഖണ്ഡിൽ അഞ്ച് വര്‍ക്കിംഗ് പ്രസിഡണ്ടുമാരെയാണ് അധ്യക്ഷനെ കൂടാതെ കോണ്‍ഗ്രസ് പുതുതായി തെരഞ്ഞെടുത്തിരിക്കുന്നത്.