സരിതയുടെ ചിത്രത്തിന് രഞ്ജിത്തിന്റെ കമന്റ്; പൊട്ടിച്ചിരിപ്പിക്കുന്ന മറുപടിയുമായി ജയസൂര്യ

single-img
13 September 2019

ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍ പ്രേക്ഷകര്‍ മറന്ന് കാണില്ല.സു..സു..സുധി വാത്മികം, ഞാന്‍ മേരിക്കുട്ടിതുടങ്ങിയ സിനിമകള്‍ മലയാളി ഇന്നും നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്നവയാണ്. സംവിധായകനും നടനുമായുള്ള ബന്ധത്തിനപ്പുറം ഇരുവരും നല്ല സുഹൃത്തുക്കള്‍ കൂടിയാണ്. ജയസൂര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് രഞ്ജിത് നല്‍കിയ കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

View this post on Instagram

Kalamandalam Saritha Jayasurya…. P:C ; ketiyon….

A post shared by actor jayasurya (@actor_jayasurya) on

‘കലാമണ്ഡലം സരിതാ ജയസൂര്യ’ എന്ന അടിക്കുറിപ്പോടെ ജയസൂര്യ ഭാര്യയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ‘ഈ കുട്ടിക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ? എന്ന കമന്റുമായി രഞ്ജിത്തെത്തി. ‘ഈ കുട്ടിക്കില്ല, ഭര്‍ത്താവിന് ഉണ്ടെന്നായിരുന്നു’ ജയസൂര്യയുടെ മറുപടി.ഈ മറുപടിയാണ് ആരാധകരെ ചിരിപ്പിച്ചിരിക്കുന്നത്.പോസ്റ്റും കമന്റും വളരെപ്പെട്ടെന്ന് തന്നെ വൈറലായി.