National

ലോകഭൂപടത്തില്‍ 1947ന് മുൻപ് പാകിസ്താൻ ഉണ്ടായിരുന്നില്ല; അത് വീണ്ടും സംഭവിക്കാന്‍ പോകുകയാണ്: ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍

1947ന് മുൻപ് ലോകഭൂപടത്തില്‍ പാകിസ്താൻ ഉണ്ടായിരുന്നില്ല. ഇപ്പോൾ വീണ്ടും അത് സംഭവിക്കാന്‍ പോകുകയാണ് എന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. അധികം വൈകാതെ തന്നെ ഇന്ത്യ ലാഹോറില്‍ ഗാന്ധി ജയന്തി ആഘോഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാശ്മീരിന് പിന്തുണ പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ മുസഫറാബാദില്‍ റാലി നടത്തിയ പശ്ചാത്തലത്തിൽ ഇന്ന് ദില്ലിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേയാണ് ഇന്ദ്രേഷിന്‍റെ പ്രസ്താവന.

വരുന്ന വർഷങ്ങളിൽ ഗാന്ധി ജയന്തിയും ഹിന്ദി ദിവസും നമ്മള്‍ ലാഹോറില്‍ ആഘോഷിക്കുമെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. പിന്നീട് അദ്ദേഹം തന്റെ പരാമര്‍ശത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കി. 1971ൽ പാകിസ്താനിൽ നിന്നും ബംഗ്ലാദേശ് വിഭജനമുണ്ടായി. നിലവിൽ പഷ്തുണിസ്ഥാന്‍, ബലൂചിസ്ഥാന്‍, സിന്ധ് എന്നിവ പാകിസ്‌താനില്‍ നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.