പീഡനക്കേസില്‍ സ്വാമി ചിന്മയാനന്ദിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

single-img
13 September 2019

നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ വൈകീട്ട് 6.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ അര്‍ധരാത്രി ഒരുമണിവരെ നീണ്ടുനിന്നു.

ചിന്മയാനന്ദില്‍ നിന്നും ആക്രമണവും ഭീഷണിയും ഒരു വര്‍ഷമായി നേരിടുന്നു എന്നാണ് നിയമ വിദ്യാര്‍ഥിനിയുടെ മൊഴി. താന്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വീണ്ടും പീഡിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ അന്വേഷണ സംഘം 15 മണിക്കൂറിലേറെ ചോദ്യം ചെയ്തു.

ഷാജഹാന്‍പൂര്‍ പൊലീസ് പരാതി സ്വീകരിക്കാന്‍ പോലും തയ്യാറാകാത്ത സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസിലും പരാതി നല്‍കിയതെന്നും വിദ്യാര്‍ഥിനി പറയുകയുണ്ടായി.

സുപ്രീംകോടതി നിര്‍ദേശപ്രകാരം യുപി സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സംഘമാണ് ചിന്മയാനന്ദിനെ ചോദ്യം ചെയ്തത്.