നിശബ്ദവുമായി അനുഷ്‌ക്ക ഷെട്ടി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു

single-img
13 September 2019

അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘നിശ്ശബ്ദ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്വിറ്ററിലൂടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

‘അവളുടെ ചിത്രങ്ങള്‍ നിങ്ങളോട് സംസാരിക്കും പക്ഷേ അവള്‍ സംസാരിക്കില്ല’ എന്ന അടിക്കുറിപ്പോടെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

മാധവനാണ് ചിത്രത്തിലെ നായകനായകനായി എത്തുന്നത്. ശാലിനി പാണ്ഡേ, അഞ്ജലി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇവരെ കൂടാതെ ഹോളിവുഡ് താരമായ മിഖായേല്‍ മാഡ്സണും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഹേമന്ത് മധുകര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുഎസ്സിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്.