ത്രസിപ്പിച്ച് ഫഹദ് ഫാസിലിന്റെ ‘ട്രാന്‍സ്’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

single-img
12 September 2019

ഫഹദ് ഫാസില്‍ -നസ്രിയ എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന ട്രാന്‍സ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. അന്‍വര്‍ റഷീദ് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകന്‍ ആയി തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. ഫഹദ് ഫാസില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി തുടങ്ങി താരങ്ങള്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ സംവിധായകന്‍ ഗൗതം മേനോനും ഒരു പ്രധാന കഥാപാത്രമായി ട്രാന്‍സില്‍ എത്തുന്നു.ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

അമല്‍ നീരദാണ് ചിത്രത്തിന്റെ ഛായാഗ്രണം നിര്‍വഹിച്ചിരിക്കു ന്നത്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍. ചിത്രം ഡിസംബര്‍ റിലീസായി തീയ്യറ്ററുകളില്‍ എത്തും.