ടൊറൊന്റോ ചലച്ചിത്ര മേളയിൽ പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടി സ്വന്തമാക്കി നിവിൻ പോളി ചിത്രം മൂത്തോൻ

single-img
12 September 2019

ടൊറൊന്റോയിൽ നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ കൈയ്യടി നേടി നിവിൻ പോളി നായകനായ ചിത്രം മൂത്തോൻ. ഓസ്കാർ അവാർഡിന് പരിഗണിക്കുന്ന ഇന്ത്യയുടെ ഔദ്യോഗിക എൻട്രി നേടിയ ‘ലയേഴ്‌സ് ഡയസിനു’ ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോൻ.

ഈ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ആണ് ടൊറൊന്റോയിൽ വച്ചു നടന്നത്. അനുരാഗ് കശ്യപിനൊപ്പം വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി.റായ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത മാസം തുടക്കമാവുന്ന ജിയോ മാമി ഫെസ്റ്റിവലിന്റെ 21-ാം പതിപ്പിലും മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Thank you!! ❤️ #Moothon #TorontoFilmFestival #TIFF19

Posted by Nivin Pauly on Wednesday, September 11, 2019

നിവിന് പുറമെ സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലീസ രാജു തോമസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജീവ് രവി ക്യാമറ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.