ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ വാഹനവ്യൂഹമിടിച്ചു ആറു വയസുകാരന് ദാരുണാന്ത്യം

single-img
12 September 2019

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനമിടിച്ചു ആറു വയസുകാരന്‍ മരിച്ചു. രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശി സച്ചിനാണ് മരിച്ചത്. അപകടത്തില്‍ കുട്ടിയുടെ മുത്തച്ഛന് ഗുരുതരമായി പരിക്കേറ്റു.

ബുധനാഴ്ച തിജാറയിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഭാഗവത്. പത്തു കാറോളം അകമ്പടിയായി ഉണ്ടായിരുന്നു. ഇതില്‍ ഒരു കാറാണ് സച്ചിനും മുത്തച്ഛനും യാത്ര ചെയ്തിരുന്ന ഇരുചക്ര വാഹനത്തെ ഇടിച്ചു തെറിപ്പിച്ചത്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇസഡ് പ്ലസ് ക്യാറ്റഗറിസുരക്ഷയുള്ള നേതാവാണ് ആര്‍.എസ്.എസ്. മേധാവിയായ മോഹന്‍ ഭാഗവത്.